ഗുരുവായൂർ നഗരസഭയുടെ 2019 – 20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

ഗുരുവായൂർ നഗരസഭയുടെ 2019 – 20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

ഗുരുവായൂർ നഗരസഭയുടെ 2019 – 20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ബഹു : നഗരസഭ ചെയർപേഴ്സൻ രേവതി . വി . എസിന്റെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ കെ . പി . വിനോദ് അവതരിപ്പിച്ചു . 2962254251 കോടി രൂപ വരവും 2921965589 കോടി രൂപ ചിലവും 40288662 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഗുരുവായൂർ നഗരഹൃദയത്തിലൂടെ കടന്ന് പോകുന്ന വലിയതോടിനെയും ചക്കംകണ്ടത്തെയും ബന്ധിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ ഗതകാല പ്രൗഡിയിലേക്ക് കൊണ്ട് വരുന്ന തരത്തിൽ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ ബഹുമുഖ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകിയിരിക്കുന്നു. 14 കോടി രൂപ ചിലവിൽ കിടക്കെ നടയിൽ ബസ്സ് ടെർമിനൽ കം ഷോപ്പിംങ് കോംപ്ലക്സ് , 4 കോടി രൂപ ചിലവിൽ സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ് , കംഫർട്ട് സ്റ്റേഷനുകളുടെ പുനർനിർമ്മാണം , സ്വീവേജ് ട്രീറ്റ്മെന്റ പ്ലാന്റ് , എല്ലാ വാർഡുകളിലും കൊതുക് നിവാരണ സംവിധാനം ,ആയൂർവേദ ആശുപത്രി വികസനം , കളരി അക്കാദമി , വയോജനങ്ങൾക്ക് ഓപ്പൺ ജിംനേഷ്യം , ഫിസിയോ തെറാപ്പി യൂണിറ്റ് , ഡയാലിസിസ് യൂണിറ്റ് , ബഡ്സ് സ്കൂൾ , അഗതിമന്ദിരം പുനർനിർമ്മാണം , കുടുംബശ്രീ ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് , കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പ് , വനിത ജിംനേഷ്യം , ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ പൂർത്തീകരണം , ചാവക്കാട് ഹയർ സെക്കന്റ്റി സ്കൂളിനെ കേരളത്തിലെ മികച്ച കായിക വിദ്യഭ്യാസ സ്ഥാപനമാക്കി മാറ്റുന്ന തരത്തിൽ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിനും നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിന്റെ പരിരക്ഷ ആവശ്യമായ സാമൂഹിക വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടിയുള്ള നൂതന പദ്ധതികളെയും ബജറ്റ് വിഭാവനം ചെയ്യുന്നു . ആരോഗ്യം , മാലിന്യ സംസ്കരണം , വയോജന , ഭിന്നശേഷി , സ്ത്രീ സൗഹൃദ പദ്ധതികൾക്കും അമൃത് , പ്രസാദ് പദ്ധതികളുടെ നിർവ്വഹണ ഘട്ടത്തിലൂടെ കടന്ന് പോകുന്ന നഗരസഭ അതിന്റെ പൂർത്തീകരണത്തിനും ആവശ്യമായ നഗരസഭ വിഹിതവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് .