ഗുരുവായൂർ ദേവസ്വ ത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം സുമംഗലക്ക് സമ്മാനിച്ചു.

ഗുരുവായൂർ ദേവസ്വ ത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം സുമംഗലക്ക് സമ്മാനിച്ചു.

ഗുരുവായൂർ : മോക്ഷത്തിന് പ്രധാനപ്പെട്ടത് ഭക്തി എന്ന സമർപ്പണമാണെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ബാലസാഹിത്യ കാരി സുമംഗല( ലീലാ നമ്പൂതിരിപ്പാട് ) ക്ക് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു .ഭരണസമിതി അംഗം കെ കെ രാമചന്ദ്രൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി . പ്രശസ്ത ശിൽപി കാനായി കുഞ്ഞി രാമൻ , ഡോ എം ലീലാവതി ,ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി , രാധാകൃഷ്ണൻ കാക്കശ്ശേരി , ഭരണസമിതി അംഗങ്ങൾ ആയ എം വിജയൻ ഉഴമലയ്ക്കൽ വേണുഗോപാൽ , അഡ്മിനിസ്ട്രെറ്റർ എസ് വി ശിശിർ എന്നിവർ സംസാരിച്ചു